റിയാദ്: കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ശരിവെച്ച് തലസ്ഥാനമായ റിയാദിന്റെ വലിയ ഭാഗങ്ങളിൽ സാമാന്യം ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാത്രിയോടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. മഴക്ക് അകമ്പടിയായി ശക്തമായ കാറ്റും അടിച്ചു വീശുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ മുന്നറിയിപ്പ് സംവിധാനം വഴി ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു; റിയാദ് മേഖലയ്ക്ക് റെഡ് അലർട്ട് ആണ് മുന്നറിയിപ്പ് നൽകിയിടുന്നത്. കനത്ത മഴയോടൊപ്പമുള്ള ഇടിമിന്നൽ, ആലിപ്പഴം, പേമാരി, ദൃശ്യപരതക്കുറവ് എന്നിവയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ദർഇയ, ദലം, റിയാദ്, അൽ മുസാഹിമിയ, ഹുറയ്‌മല, ദുർമ, മറാത്ത് എന്നിവ ഈ കാലാവസ്ഥക്ക് സാക്ഷ്യം വഹിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴം പുലർച്ചെ നാല് മണി വരെ സ്ഥിതി തുടരുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.
റിയാദിൽ നിന്ന് കിഴക്കൻ സഊദിയിലേക്ക് നീങ്ങുന്ന മഴ ജുബൈൽ, ഖോബാർ, ദമാം, ദഹറാൻ, ഹുഫൂഫ് എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ സാക്ഷിയാകും. ഈ പ്രദേശങ്ങൾക്ക് അടുത്ത് നിൽക്കുന്ന അയൽ രാജ്യമായ ബഹ്‌റൈനിൽ അർദ്ധ രാത്രിയോടെയോ പുലർച്ചെയോടെയോ മഴ പെയ്യും. മറ്റൊരു അയൽ രാജ്ജ്യമായ ഖത്തറിലും പുലർച്ചെയോടെ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച, താദിഖ്, ഷഖ്‌റ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴ പെയ്തു. അഷഖർ, അൽ ഖസബ്, അൽ മഷാഷ്, അൽ ദഹ്ന, അൽ ഹാരിഖ്, അൽ വഖ്ഫ്, ഗസ്‌ല, അൽ ഫറ, അൽ സൗഹ്, അൽ ജൗഫാൻ ഗ്രാമം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തു. ഈ മഴയിൽ താദിഖിലെ വാദി ബഈസറാൻ, അൽ ഹാരിഖിന്റെ മധ്യഭാഗത്തുള്ള വാദി അൽ ഹാരിഖ്, അൽ ഹാരിഖിന്റെ മധ്യഭാഗത്തുള്ള ഘാല, അൽ ദഹ്‌നെയിലെ അൽ അയ്ബ, അൽ കുമ്മൂസ് ഉഷൈക്കറിന് വടക്കുള്ള അൽ മന്നി, അബ അൽ തലാഹ് താഴ്‌വരകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും അരുവികൾ കര കവിഞ്ഞ് ഒഴുകുകയും ചെയ്തു.
ഗവർണറേറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഹഫർ അൽ ബാത്വിൻ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള “അൽ യാസ്മിൻ കോംപ്ലക്‌സ്” ഗേൾസ് കോളേജിന്റെ ചില കെട്ടിടങ്ങൾ തകർന്നു. കനത്ത മഴയിൽ കെട്ടിടങ്ങളെ ബാധിച്ചത് സയന്റിഫിക് കോളേജിന്റെ മേൽക്കൂര വീഴാൻ കാരണമായി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീഡിയോ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക