റമദാനിലെ അവസാനത്തെ പത്തു ദിവസം മക്കയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഹറമിൽ അടിയന്തര പദ്ധതികൾ തയ്യാറാക്കി

0
1112

മക്ക: റമദാനിലെ അവസാനത്തെ പത്തു ദിവസം മക്കയിൽ ശക്തമായ മഴയ്ക്ക് സാധ്യത.
തീർത്ഥാടകരുടെ സുരക്ഷയ്ക്ക്‌ ഹറമിൽ അടിയന്തര പദ്ധതികൾ തയ്യാറാക്കിയതായി അധികൃതർ അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ അൽബഹ, മക്ക, മദീന, തബൂക്ക്, അൽജൗഫ്, കിഴക്കൻ പ്രവിശ്യ, ഹായിൽ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുന്ന ആലിപ്പഴ വർഷത്തിനൊപ്പം സജീവമായ കാറ്റും പൊടിയും ഇടിമിന്നലുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച ഹറമിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ഒരു വിധത്തിലുള്ള പ്രതിസന്ധിയും നേരിട്ടിരുന്നില്ല. 200ലധികം സൂപ്പർവൈസർമാരെയും നിരീക്ഷകരെയും 4,000 തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മഴയെ നേരിടാനുള്ള ഫീൽഡ് പ്ലാനുകൾ തയ്യാറാക്കാനും സജീവമാക്കാനും ഇരു ഹറമുകളുടെയും മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് നിർദ്ദേശം നൽകി. 

നജ്‌റാൻ, ജിസാൻ, അസീർ, അൽഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.