അനധികൃത മാർഗങ്ങളിലൂടെ ഇഖാമ പ്രൊഫഷൻ മാറ്റിനൽകി; വിദേശിക്ക് ലഭിച്ചത് 66 ലക്ഷം റിയാൽ

0
3254

റിയാദ്: അനധികൃത മാർഗങ്ങളിലൂടെ ഇഖാമ പ്രൊഫഷൻ മാറ്റാനും എക്‌സിറ്റ് വിസ റദ്ദാക്കാനും പണം സ്വീകരിച്ച വിദേശി പിടിയിലായി. നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിന് 66 ലക്ഷം റിയാലാണ് വിദേശിക്ക് ലഭിച്ചത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിയമവിരുദ്ധമായി കടന്നുകയറി പ്രൊഫഷൻ മാറ്റുകയും എക്‌സിറ്റ് വിസ റദ്ദാക്കുകയും ചെയ്തിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ മൊബൈൽ ഒടിപി അദ്ദേഹത്തിന്റെ കൈവശം നൽകി. സഹകരിച്ച ഉദ്യോഗസ്ഥനും മൂന്ന് സഊദി പൗരന്മാരും അറസ്റ്റിലായിട്ടുണ്ട്.

എന്റർപ്രൈസസ് LLP മന്ത്രാലയത്തിന് നൽകേണ്ട ഫീസോ പിഴയോ നൽകാതെ പ്രതികൾ ഇഖാമ പ്രൊഫഷനും സിസ്റ്റത്തിലെ എക്സിറ്റ് പദവിയും മാറ്റുകയായിരുന്നു. ഇതിനായി അവർ ആളുകളിൽ നിന്ന് പണം ഈടാക്കുകയും ചെയ്തു.

ഇങ്ങനെയാണ് അവർ സിസ്റ്റത്തിൽ 5663 ഓപ്പറേഷനുകൾ നടത്തിയത്. അതിലൂടെ രാജ്യത്തിന്റെ ഖജനാവിൽ എത്തേണ്ടിയിരുന്ന ഏഴര കോടിയിലധികം റിയാലാണ് പ്രതികൾ മൂലം നഷ്ടമായത്.
പ്രഫഷൻ മാറ്റാനും എക്സിറ്റ് റദ്ദാക്കാനും മധ്യസ്ഥത വഹിക്കാൻ ആളുകളിൽ നിന്ന് 8 ലക്ഷം റിയാൽ നാട്ടുകാർ കൈപ്പറ്റിയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക