ഗൾഫിലേക്ക് ഇനി കപ്പലിലും യാത്ര; പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ

0
6804

ദുബൈയിലേക്ക് യാത്രാ കപ്പലുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ആസ്ഥാനത്ത് ഇന്ന് യോഗം


കോഴിക്കോട്: ബേപ്പൂർ, കൊച്ചി തുറമുഖങ്ങളും ദുബൈയിലെ മിന റാഷിദ് തുറമുഖവുമായി ബന്ധിപ്പിച്ച് യാത്രാക്കപ്പൽ സർവിസ് ആരംഭിക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കേരള മാരിടൈം ബോർഡ് സി.ഇ.ഒയു ടെ അധ്യക്ഷതയിൽ ഇന്ന് തിരു വനന്തപുരത്ത് യോഗം ചേരും. ദുബൈയിലേക്ക് യാത്രാക്കപ്പൽ സർവിസ് നടത്താൻ തയാറാണെന്ന് അറിയിച്ച് ഗൾഫിലെയും ഗോവയിലെയും കപ്പൽ കമ്പനികൾ രംഗത്തുവന്നതോടെയാണ് പ്രവാസികൾ വർഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്പനികൾ സന്നദ്ധമായതിനെ തുടർന്ന് മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു.
സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ക് മേൽനോട്ടം വഹിക്കാൻ മാരിടൈം ബോർഡ് ചെയർമാനെയും സി.ഇ.ഒയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് തുറമു ഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി ഈ പദ്ധതിക്കുവേണ്ടി രംഗത്തുള്ള മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ ഭാരവാഹികളെയും ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഇന്നത്തെ യോഗംഏറെ നിർണായകമാണെന്നും സർക്കാർ നടപടികൾക്ക് വേഗം കൈവരിച്ചത് ആശാവഹമാണെന്നും കൗൺസിൽ പ്രസിഡന്റ് സി.ഇ ചാക്കു ണ്ണി പറഞ്ഞു. കുറഞ്ഞ നിരക്കിൽ ഒന്നര ദിവസംകൊണ്ട് കടൽമാർഗം ദുബൈയിൽ എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത. വിമാനനിരക്കിന്റെ മൂന്നിലൊന്ന് നിരക്കേ ചെലവുവരൂ. യാത്രക്കാർക്കൊപ്പം ചരക്കുകളും കൊണ്ടുവരാനാകും. കപ്പൽ സർവിസ് ആരംഭിക്കുന്നതോടെ ഗൾഫ് സെക്ടറിൽ വിമാനക്കമ്പനികൾ നടത്തുന്ന കൊള്ളയ്ക്ക് അറുതിവരുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക