റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ ചേർത്തല സ്വദേശി മരിച്ചു. കുറ്റിയത്തോട് തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ബിഷക്കടുത്ത് ഖൈബർ ജനൂബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.സെയിൽസ് മാൻ ആയി ജോലി ചെയ്യുകയായിരുന്നു.
അബ്ദുൽ സലാം ഓടിച്ച കാർ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇദ്ദേഹത്തിന്റെ മകൾ സഊദിയിലേക്ക് വിസിറ്റിംഗ് വിസയിലെത്തിയത്. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനാണ്. ഇരുപത് വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
തുടര്‍ പഠനാര്‍ത്ഥം മകന്‍ തന്‍സീഹുറഹ്മാന്‍ നാട്ടിലാണ്. മകള്‍ തസ്‌നീഹ് സുല്‍ത്താന കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയില്‍ സൗദിയില്‍ എത്തിയത്. പിതാവ് കൊച്ചുമുഹമ്മദ്. മാതാവ്: സഹറത്ത്. ഭാര്യ റാബിയ. മരുമകന്‍ സില്‍ജാന്‍ ഖമീസില്‍ തന്നെ എസ്.ടി.സി ജീവനക്കാരനാണ്. സഹോദരന്‍ അബ്ദുല്‍ ലത്തീഫ്(ജീസാന്‍) അപകട വിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം ഖമീസ് മദനി
ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.