ഇനി ഡിജിറ്റൽ ഉപകരണങ്ങളും ഇൻഷുർ ചെയ്യാം; സൈബർ ആക്രമണത്തിൽ നിന്നും രക്ഷ നേടാം

0
652

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ ഇത്തിസാലാത്ത്‌ ഈസി ഇൻഷുറൻസ് സൗകര്യം ഒരുക്കുന്നു.
സൈബർ ആക്രമണത്തിൽ നിന്ന് ഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ ഗാഡ്‌ജെറ്റുകളെയും ഡേറ്റകളെയും രക്ഷിക്കാൻ ഇതിലൂടെ ഇൻഷുർ ചെയ്യാം.

സൈബർ ആക്രമണം, മോഷണം, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയവയിൽ നിന്ന് രക്ഷിച്ച് സുരക്ഷിത ബ്രൗസിങിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

44,000 ദിർഹം വരെ വാർഷിക കവറേജുള്ള 4 വ്യത്യസ്ത ഇൻഷുറൻസ് പാക്കേജുകളുണ്ട് ഓൺലൈൻ ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, ഓൺലൈൻ ഇടപാടുകളിലെ നഷ്ടം, സൈബർ കൊള്ളയടിക്കൽ തുടങ്ങി സൈബർ ഇടങ്ങളിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടത്തിനെതിരെയും ഇൻഷുർ ചെയ്യാം.

കൂടാതെ യാത്ര, ആരോഗ്യം, ഓട്ടോമൊബൈൽ, വളർത്തുമൃഗങ്ങൾ എന്നിവ ഇൻഷുറൻസ് ചെയ്യാനും സാധിക്കും. ഓഫിസ് കംപ്യൂട്ടറിലും മൊബൈൽ ഫോണിലും വീട്ടിലെ വൈഫൈയിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നവർ സൈബർ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് യുഎഇ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി മുന്നറിയിപ്പ് നൽകി.