അമേരിക്കയിൽ നമസ്‌കാരത്തിനിടെ ഇമാമിന് കുത്തേറ്റു

0
4259

അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ സൗത്ത് പാറ്റേഴ്‌സണിൽ ഫജർ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഒരു ഇമാമിന് കുത്തേറ്റു. ഇമാം സയ്യിദ് അൽ നഖീബ് സുജൂദിലേക്ക് പോകുമ്പോഴാണ് മൂന്നാം നിരയിലുണ്ടായിരുന്ന പ്രതി സെരിഫ് സോർബ മുന്നോട്ട് വന്ന് കുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.

ഇമാം അപകടനില തരണം ചെയ്തു. സംഭവം ഒറ്റപ്പെട്ടതാണെന്നും മറ്റ് പള്ളികളിൽ സുരക്ഷ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഇമാമിനെ സുജൂദിൽ കുത്തുന്നതായി സംശയിക്കുന്നയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.