ഷാർജ: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി ജിജിൻ ഏബ്രഹാം (28) ആണ്
ഷാർജയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സുഹൃത്തിന്റെ താമസസ്ഥലത്തു നിന്നു രാത്രിയിൽ ഭക്ഷണം കഴിച്ചു മടങ്ങവേ ജിജിന്റെ വാഹനത്തെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു. മൃതദേഹം നാട്ടിലെത്തിക്കാനായി ജിജിൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അധികൃതർ, സാമൂഹിക പ്രവർത്തകരായ നിഹാസ് ഹാഷിം കല്ലറ, സലാം പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഇടപെടൽ നടക്കുകയാണ്.