അബുദാബി: ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലുടനീളം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും ഒരു ലക്ഷം ദിര്‍ഹം വീതം സ്വന്തമാക്കാനുള്ള ഉറപ്പുള്ള അവസരങ്ങളാണ് ഒരുക്കിയിരുന്നത്. അവസാന ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പുകളിലെ വിജയികള്‍ ഇന്ത്യക്കാരും ഫിലിപ്പൈനികളുമായ പ്രവാസികളായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക
നാലാം ആഴ്ചയിലെ ഇലക്ട്രോണിക് നറുക്കെടുപ്പിലെ ആദ്യ വിജയി
മാര്‍ച്ചിലെ അവസാന ആഴ്ചയില്‍ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് സ്വന്തമാക്കിയ ആദ്യത്തെ ആള്‍ ഇന്ത്യക്കാരനായ റ്റിബു വര്‍ഗീസായിരുന്നു. കുവൈത്തില്‍ നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയാണ് അദ്ദേഹം
ഫിലിപ്പൈന്‍സ് പൗരനായ ജിം ജബ്ബാറാണ് മാര്‍ച്ചിലെ അവസാന വാരത്തില്‍ നടന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയ രണ്ടാമത്തെ വിജയി. 14 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന അദ്ദേഹം എയര്‍ക്രാഫ്റ്റ് മെക്കാനിക്കാണ്.
ദുബൈയില്‍ താമസിക്കുന്ന സാഹിര്‍ മോനാണ് മാര്‍ച്ചിലെ ഇലക്ട്രോണിക് നറുക്കെടുപ്പില്‍ വിജയിയായി ഒരു ലക്ഷം ദിര്‍ഹം നേടിയ മൂന്നാമത്തെ വിജയി. ഇപ്പോള്‍ സമ്മാനമായി ലഭിച്ച പണം എങ്ങന ചെലവഴിക്കുമെനന് ചോദിക്കുമ്പോള്‍, അതില്‍ ഒരു ഭാഗം തന്റെ ബിസിനസില്‍ നിക്ഷേപിക്കുമെന്നും ബാക്കി തന്റെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി മാറ്റിവെയ്ക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സഊദി അറേബ്യയില്‍ പ്രവാസിയായ ജൊനാഥനാണ് മാര്‍ച്ചില്‍ നടന്ന ബൊണാന്‍സ സീരിസ് 250ല്‍ വിജയിയായി രണ്ടര ലക്ഷം ദിര്‍ഹമാണ് നേടിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക