റിയാദ്: മിഡിൽ ഈസ്റ്റിൽ ആണവശക്തിയുള്ള ഗൈഡഡ് മിസൈൽ അന്തർവാഹിനി എത്തിയതായി യുഎസ് നാവികസേന അറിയിച്ചു. മേഖലയിൽ സമുദ്ര സുരക്ഷയും സ്ഥിരതയും വ്യാപിപ്പിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആണവ പോർമുനകൾ ഘടിപിച്ച അന്തർവാഹിനി ഗൾഫ് മേഖലയിൽ എത്തിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക
“ഫ്ലോറിഡ” എന്ന അന്തർവാഹിനി വ്യാഴാഴ്ച സൂയസ് കനാൽ വഴി ഈ മേഖലയിലേക്ക് പ്രവേശിച്ചെന്നും ബഹ്‌റൈൻ ആസ്ഥാനമായുള്ള യുഎസ് അഞ്ചാം കപ്പലിന്റെ പിന്തുണയോടെയാണ് ആണവ അന്തർവാഹിനി മേഖലയിൽ എത്തുന്നതെന്നും യുഎസ് നേവി വക്താവ് തിമോത്തി ഹോക്കിൻസ് ഇന്ന് (ശനിയാഴ്ച) പ്രസ്താവനയിൽ പറഞ്ഞു.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നതനുസരിച്ച്, 154 ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വഹിക്കാൻ ഈ ആണവ അന്തർവാഹിനിക്ക് കഴിവുണ്ടെന്നാണ് കരുതുന്നത്. മേഖലയിലെ കൂടുതൽ സുരക്ഷിതത്വം കൊടുക്കുക എന്നതായിരിക്കും ഇതിന്റെ ലക്ഷ്യം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലി5ക്ക് ചെയ്യുക