പുതിയ മുഖത്തോടെ എയര്‍ ഏഷ്യയുമായി ചേർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്; എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ പൊതു റിസര്‍വേഷൻ ചെക് ഇൻ ഉടൻ

0
1243

എയര്‍ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 കേന്ദ്രങ്ങളിലേയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യൻ പട്ടണങ്ങളില്‍ നിന്ന് 14 രാജ്യാന്തര കേന്ദ്രങ്ങളിലേക്കുമാണ് ഇപ്പോള്‍ പറക്കുന്നത്

ദുബൈ: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും വാണിജ്യ സംവിധാനങ്ങള്‍ പൂര്‍ണമായി ഏകീകരിക്കുന്ന പൊതു റിസര്‍വേഷൻ, ചെക് ഇൻ സംവിധാനങ്ങൾ വൈകാതെ യാഥാർഥ്യമാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ മുന്നോടിയായി ഒട്ടേറെ സവിശേഷതകളോടെ വെബ്സൈറ്റ് നവീകരിച്ചു. പൊതു റിസര്‍വേഷൻ സംവിധാനം വിജയകരമായി അവതരിപ്പിച്ചതിനു ശേഷം വിമാനത്താവളങ്ങളിലെ പൊതുവായ ചെക്ക് ഇൻ സംവിധാനത്തിലേയ്ക്കു കടക്കുന്നതിനാവും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലെ എല്ലാ രാജ്യാന്തര ടെര്‍മിനലുകളിലും തുടര്‍ന്ന് വിദേശങ്ങളിലും ഇതു ഘട്ടംഘട്ടമായി നടപ്പാക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എയര്‍ ഇന്ത്യ നെറ്റ്‌വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തിന് സംയോജിത ഉപഭോക്തൃ അനുഭവങ്ങള്‍ ഏറെ സഹായകമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. സവിശേഷമായ കൂടുതല്‍ സൗകര്യങ്ങളും സംയോജിത സേവനങ്ങളും വഴി ഉയര്‍ന്ന തലത്തിലുള്ള അനുഭവങ്ങള്‍ നല്‍കാനും ഉപയോക്താക്കളുടെ മനസിലെ തങ്ങളുടെ സ്ഥാനം ഉയര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു. ഒട്ടേറെ സവിശേഷതകളോടെ നവീകരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോമിലൂടെയുള്ള ടിക്കറ്റ് ബുക്കിങ് വര്‍ധിച്ചു.

മാനേജിങ് ഡയറക്ടര്‍ അലോക് സിങ്

എയര്‍ ഇന്ത്യയുടെ സബ്സിഡിയറി എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ സംയോജിത ഉപയോക്തൃ മുഖമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡോട്ട് കോം അവതരിപ്പിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സന്ദര്‍ശകരുടെ കാര്യത്തില്‍ വർധനവാണുള്ളത്. എയര്‍ ഏഷ്യ ഇന്ത്യ രാജ്യത്തെ 19 കേന്ദ്രങ്ങളിലേയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യൻ പട്ടണങ്ങളില്‍ നിന്ന് 14 രാജ്യാന്തര കേന്ദ്രങ്ങളിലേക്കുമാണ് ഇപ്പോള്‍ പറക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക