കാമുകനോടൊപ്പം ജീവിക്കാൻ കാമുകന്റെ ഒത്താശയോടെ ഭർത്താവിനെ കൊന്ന് ഉപ്പിലിട്ട് കുഴിച്ചുമൂടി യുവതി

0
3465

ബംഗാൾ: കാമുകനോടൊപ്പം താമസിക്കാൻ
കാമുകന്റെ ഒത്താശയോടെ ഭർത്താവിനെ കൊന്ന് ഉപ്പിലിട്ട് കുഴിച്ചുമൂടി യുവതി.

ബംഗാളിലെ പുരുലിയയിൽ കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം. ജൂഡൻ മഹാതോ (45) ആണ് കൊല്ലപ്പെട്ടത്. ജൂഡന്റെ ഭാര്യ ഉത്തര, കാമുകൻ ക്ഷേത്രപാൽ മഹാതോ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഒരുമിച്ച് ജീവിക്കാൻ ഇത് തടസ്സമാകുമെന്ന് മനസ്സിലാക്കിയ ഭാര്യയും കാമുകനും ജൂഡൻ മഹാതോയെ കൊല്ലാൻ തീരുമാനിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. തെളിവ് നശിപ്പിക്കാനും പെട്ടെന്ന് അഴുകാനും വേണ്ടിയാണ് മൃതദേഹം ഉപ്പിട്ട് കുഴിച്ചിട്ടത്.

ക്ഷേത്രപാലിന്റെ ഉപദേശപ്രകാരമാണ് ഇത് ചെയ്തത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പദ്ധതി നടപ്പാക്കിയത്.

മാർച്ച് 26 ന് മകൻ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ഉത്തരയിൽ സംശയം തോന്നിയ പോലീസ് അവളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കൊലപാതകം സമ്മതിച്ചു. ക്ഷേത്പാലുമായി തനിക്ക് രഹസ്യ ബന്ധമുണ്ടായിരുന്നെന്നും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് ചെയ്തതെന്നും യുവതി മൊഴി നൽകി.