റിയാദ്: ജിദ്ദ – ശാന്തപുരം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം പരിപാടി ശ്രദ്ധേയമായി. ഇഫ്താറില്‍ നിരവധി പേര് സന്നിഹിതരായിരുന്നു. ഇസ്ലാമിൽ ഏതൊരു കര്‍മവും ചൈതന്യത്തോടെ ചെയ്യുവാന്‍ അതിന്റെ ഉദ്ദേശങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും നോമ്പിനെ സംബന്ധിച്ചേടത്തോളം അതിന്റെ ലക്ഷ്യം ദൈവ ഭക്തി ആര്‍ജ്ജിക്കലാണെന്നും ഇഫ്താര്‍ സന്ദേശം നല്‍കികൊണ്ട് ഗ്രന്ഥകാരനും പത്ര പ്രവര്‍ത്തകനുമായ ഇബ്റാഹീം ശംനാട് ഉണര്‍ത്തി. കേരളത്തിലെ മുസ്ലിം മഹല്ല് സംവിധാനങ്ങളില്‍ പ്രശസ്തമാണ് ശാന്തപുരം മഹല്ലെന്നും അതിനെ പരിപോഷിപ്പിക്കാനാവശ്യമായ സഹായ സഹകരണങ്ങള്‍ മഹല്ലിലെ പ്രവാസികള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ചടങ്ങില്‍ പ്രസിഡന്റ് കെ.വി ഫാറൂഖ് അധ്യക്ഷത വഹിച്ചു. റമദാനില്‍ കൂടുതല്‍ സല്കര്മ്മൾ അനുഷ്ഠിച്ചു മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ ശാന്തപുരം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന് പ്രവര്‍ത്തനം ആരംഭിച്ച് നാല് പതിറ്റാണ്ടുകള്‍ പിന്നിടുകയാണെന്നും ഈ കാലയളവില്‍ മാതൃകാപരമായ പല പ്രവര്‍ത്തനങ്ങളും ചെയ്യുവാന്‍ സാധിച്ചതായി മുന്‍ പ്രസിഡന്റ് നാസര്‍ ശാന്തപുരം പറഞ്ഞു. പുതു തലമുറ മഹല്ല് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും അദ്ദേഹം ഉണര്‍ത്തി.
ബീരാന് ആനമങ്ങാടന്‍ സ്വാഗതവും ഷബീര്‍ അലി നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന് വലമ്പൂര്‍ ഖിറാഅത് നടത്തി.