കോക്പിറ്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; വിമാനം അടിയന്തരമായി നിലത്തിറക്കി പൈലറ്റ്

0
13252

പാമ്പിനെ കണ്ടതോടെ പരിഭ്രാന്തിയിലായ പൈലറ്റ് യാത്രികരെ വിവരം ധരിപ്പിക്കുകയും അടിയന്തരമായി വിമാനം നിലത്തിറക്കുകയുമായിരുന്നു

ജൊഹാനസ്ബര്‍ഗ്: കോക്പിറ്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് മൂര്‍ഖന്‍പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ് നടത്തിയത്. ദക്ഷിണാഫ്രിക്കയിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വോര്‍സെസ്റ്ററില്‍ നിന്ന് നെല്‍സ്പ്രൂയിറ്റിലേക്ക് പോവുകയായിരുന്നു വിമാനം. ഇതിനിടെയാണ് പൈലറ്റ് റൂഡോല്‍ഫ് ഇറാസ്മസ് കോക്പിറ്റിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. ഇടുപ്പില്‍ തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ പൈലറ്റ് തന്റെ സമീപത്തിരുന്ന കുപ്പിയില്‍ നിന്ന് വെള്ളം വീണതാണെന്നാണ് കരുതിയത്. എന്നാല്‍ നോക്കിയപ്പോഴാണ് പാമ്പ് സീറ്റിനടിയിലേക്ക് തല വലിക്കുന്നത് കണ്ടത്.

പാമ്പിനെ കണ്ടതോടെ പരിഭ്രാന്തിയിലായ പൈലറ്റ് യാത്രികരെ വിവരം ധരിപ്പിക്കുകയും അടിയന്തരമായി വിമാനം നിലത്തിറക്കുകയുമായിരുന്നു. വിമാനം നിലത്തിറക്കിയ ശേഷം എന്‍ജിനീയര്‍മാര്‍ ഓരോ ഭാഗങ്ങളും ഇളക്കിനോക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. രാത്രി വൈകിയതോടെ തിരച്ചില്‍ രാവിലത്തേക്ക് നീട്ടി. എന്നാല്‍ രാവിലെയും പാമ്പിനെ കണ്ടെത്തിയില്ല. വിമാനം നിലത്തിറക്കി എന്‍ജിനീയര്‍മാര്‍ക്കു വേണ്ടി കാത്തിരുന്ന സമയം പാമ്പ് ഇറങ്ങിപ്പോയിരിക്കാമെന്ന് പൈലറ്റ് പ്രതികരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക