ജിദ്ദ – ആലുവ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

റിയാദ്: ജിദ്ദ – ആലുവ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സീസണ്‍സ് റസ്‌റ്റോറന്റില്‍ വെച്ച് നടന്ന ഇഫ്താർ സംഗമത്തിൽ ആലുവ കൂട്ടായ്മ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പുറമെ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

‘സിജി’ സഊദി നാഷണല്‍ കമ്മിറ്റി ട്രഷററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ. ടി അബൂബക്കര്‍ റമദാന്‍ സന്ദേശം നല്‍കി. റമദാനിന്റെ ആത്മീയ ചൈതന്യം ഉള്‍കൊണ്ട് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുകയും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ഉപകരിക്കും വിധം മാറ്റിയെടുക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മത ചിന്തകള്‍ക്കതീതമായി ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഉത്തമ പൗരന്മാരായി ജീവിക്കുകയും നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി കൂട്ടായി പ്രയത്‌നിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജെ.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി പി. എം. മായിന്‍കുട്ടി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ആലുവ സ്വാഗതവും ട്രഷറര്‍ സുബൈര്‍ മത്താശ്ശേരി നന്ദിയും പറഞ്ഞു.