കനത്ത മഴയും, വെള്ളപ്പൊക്കവും; മക്കയിൽ ജാഗ്രത നിർദേശം നൽകി അധികൃതർ

0
3448

മക്ക: മേഖലയിലെ ഗവർണറേറ്റുകളിൽ കനത്ത മഴയും കാറ്റും വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. മക്ക പ്രവിശ്യയിലുള്ളവർ നാളെ (വ്യാഴം) മുതൽ ഞായർ വരെ ജാഗ്രത പാലിക്കണമെന്ന് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പേമാരിക്ക് സാധ്യതയുള്ളതിനാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തെ ഗവർണറേറ്റുകൾ മുന്നറിയിപ്പ് സന്ദേശം നൽകിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയുള്ള മഴക്കു സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, ജീസാൻ, അൽ ബാഹ, നജ്‌റാൻ, മക്ക പ്രവിശ്യകളിൽ നാളെ(വ്യാഴം) വൈകിട്ടോടെ താരതമ്യേന ചെറിയ തോതിലുള്ള മഴയും പൊടിക്കാറ്റുമുണ്ടായേക്കും. വെള്ളിയാഴ്ച മുതൽ ശക്തമായാക്കാവുന്ന മഴ ഞായറാഴ്ച വരെ തുടരും. റിയാദ്, അൽഖസീം, മദീന, ഹായിൽ, തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യം തന്നെയായിരിക്കും. കിഴക്കൻ പ്രവിശ്യയിൽ ചെറിയ തോതിലുള്ള മഴക്കും പൊടിക്കാറ്റിനുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്തയാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടർന്നേക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

അതിനിടെ, ബുധനാഴ്ച അസീർ മേഖലയിലെ വിദ്യാഭ്യാസ വകുപ്പ് നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എല്ലാവരുടെയും സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ, സ്‌കൂളുകളിലെയും വിദ്യാഭ്യാസ ഓഫീസുകളിലെയും വിദ്യാർത്ഥികൾക്ക് “മദ്രസതി” ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പഠനം തുടരുമെന്ന് അസിർ എഡ്യൂക്കേഷൻ വകുപ്പ് സൂചിപ്പിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക