ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു

0
2037

റിയാദ്: ജോലിക്കിടയിലുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന മലയാളി സഊദി അറേബ്യയില്‍ മരിച്ചു. സഊദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ജോലി ചെയ്തിരുന്ന, പത്തനംതിട്ട അടൂർ കള്ളോട്ട് പുത്തൻവീട്ടിൽ ഗോപകുമാർ (58) ആണ് ഞായറാഴ്ച്ച മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്നര പതിറ്റാണ്ടായി സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ഗോപകുമാർ മദീനയിൽ നിന്ന് ഈയടുത്താണ് യാംബു സൗദി ഫ്രണ്ട്സ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കെത്തിയത്. ജോലിക്കിടയിൽ അസുഖബാധിതനായി യാംബുവിൽ നിന്ന് മദീനയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പരേതനായ ജനാർദ്ദനൻ കുറുപ്പ് മാഷിന്റെയും ലക്ഷ്മിക്കുട്ടിയമ്മ ടീച്ചറുടെയും മകനാണ്. മകൾ: ആര്യ. മരുമകൻ: വിശാഖ്. സഹോദരങ്ങൾ: ജയകുമാർ, ജയശ്രീ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക