മെസിക്ക് മുന്നിൽ സ്വപ്‌ന തുല്യ ഓഫർ മുന്നിൽ വെച്ച് സഊദി അറേബ്യ

0
1006

റിയാദ്: അർജന്റീന താരം ലയണൽ മെസ്സിക്ക് മുന്നിൽ വൻ ഓഫറുമായി അൽ ഹിലാൽ ക്ലബ്ബിന്റെ ചർച്ചകൾ പുതിയ തലങ്ങളിലേക്ക് എത്തിയതയായി റിപ്പോർട്ട്. മെസി സഊദിയിലേക്ക് എത്തുമെന്ന വാർത്തകൾ കാലത്തായി ശക്തമായിരുന്നു. ഈ വാർത്തകൾക്ക് വാർത്തകൾക്ക് ബലമേകിയാണ് വൻ ഓഫർ നൽകി മെസിയെ ഏറ്റെടുക്കാൻ അൽ ഹിലാൽ ക്ലബ്ബ് ഫുട്‌ബോൾ മേഖലയിലെ തന്നെ ഏറ്റവും വലിയ ഓഫർ നൽകിയതെന്നാണ് പുതിയ റിപ്പോർട്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത സീസണിൽ തങ്ങളോടൊപ്പം മെസിയെ ഉൾപ്പെടുത്താനുള്ള ശക്തമായ നീക്കവുമായി അർജന്റീന സൂപ്പർ താരവും പാരീസ് സെന്റ് ജെർമെയ്ൻ താരവുമായ ലയണൽ മെസ്സിക്ക് മുന്നിൽ അൽ ഹിലാൽ കഴിഞ്ഞ മണിക്കൂറുകളിൽ ഔദ്യോഗിക ഓഫർ നൽകിയതായാണ് പുതിയ റിപ്പോർട്ട്.

അൽ ഹിലാലിന്റെ ഓഫറിൽ കളിക്കാരന് നിശ്ചയിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും 2022 ലോകകപ്പ് നേടിയ അർജന്റീനിയൻ താരത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതായും വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ലയണൽ മെസ്സിക്ക് പ്രതിവർഷം 400 മില്യൺ യൂറോയിലധികം ശമ്പളം ( ഒരു ദിവസം 9.5 കോടി രൂപയിലധികം) അൽ-ഹിലാൽ ഒരു ഓഫർ നൽകിയതായി വൃത്തങ്ങൾ സൂചിപ്പിച്ചു.

പിഎസ്ജിയുമായുള്ള കരാർ ഉടൻ അവസാനിക്കുന്നതിനാൽ പുതുക്കൽ ചർച്ചകൾ പുരോഗമിക്കുകയാണ്, അന്തിമ കരാറിൽ ഇതുവരെ എത്തിയിട്ടില്ല. അതിനാൽ, മിഡ്‌ഈസ്റ്റിലേക്കുള്ള മാറ്റം മെസിക്ക് മുന്നിൽ തുറന്നിട്ടിരിക്കുകയാണ്. പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള മെസ്സിയുടെ കരാർ നിലവിലെ സീസണിന്റെ അവസാനത്തിൽ അവസാനിക്കുമെന്നതിനാൽ, താരത്തിന്റെ പ്രതികരണത്തിനായി അൽ ഹിലാൽ കാത്തിരിക്കുകയാണ്.

മെസ്സിയുടെ പിതാവും ബിസിനസ്സ് ഏജന്റുമായ ജോർജ്ജ് ഹൊറാസിയോ മെസ്സി കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്നെ റിയാദിൽ ഉണ്ടായിരുന്നു. മെസ്സി ഓഫർ സ്വീകരിക്കുകയാണെങ്കിൽ, ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പർ താരങ്ങൾ അവരുടെ പ്രൊഫഷണൽ ലീഗ് ടൂർണമെന്റുകളിൽ കളിക്കുന്നത് സഊദി അറേബ്യയ്ക്ക് വലിയ ഉത്തേജനമാകും. നിലവിൽ, റിയാദിലെ മറ്റൊരു ക്ലബ്ബായ അൽ നാസറിൽ മറ്റൊരു ഫുട്‌ബോൾ രാജാവ് ക്രിസ്റ്റ്യാനോ റൊണാൾഡോയു ബൂട്ട് അണിയുന്നുണ്ട്.

സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ എന്ന നിലയിൽ, പ്രമോഷണൽ പ്രവർത്തനങ്ങൾക്കായി നിരവധി തവണ മെസി സഊദിയിലേക്ക് എത്തിയിട്ടുണ്ട്. സഊദിയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും അസാധാരണമായ അനുഭവങ്ങളും സഊദി ജനതയുടെ ആതിഥ്യമര്യാദയും ആസ്വദിക്കാൻ മെസിയെയും കുടുംബത്തെയും സുഹൃത്തുക്കളെയും ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് സ്വാഗതം ചെയ്‌തിട്ടുണ്ട്‌.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക