ബൈക്കിന്റെ മുന്നിലും പിന്നിലും യുവതികളെ ഇരുത്തി യുവാവിന്റെ ബൈക്ക് അഭ്യാസം; യുവാവിനും യുവതികള്‍ക്കുമെതിരെ കേസെടുത്തു

0
3888

മുംബൈ: ബൈക്കിന്റെ മുന്നിലും പിന്നിലും യുവതികളെ ഇരുത്തി യുവാവിന്റെ ബൈക്ക് അഭ്യാസം. യുവാവിനും യുവതികള്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.

ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അപകടകരമായി ബൈക്ക് ഓടിക്കുന്ന 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുമെങ്കില്‍ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വീഡിയോയില്‍ മൂന്ന് പേരും ഹെല്‍മറ്റും ധരിച്ചിട്ടില്ല എന്നതും കാണാന്‍ സാധിക്കും.