റിയാദ്: പശ്ചിമ സഊദിയിലെ കരുളായി പഞ്ചായത്തുകാരുടെ കൂട്ടായ്മയായ ‘കരുളായി പ്രവാസി സംഘം’ അതിൻ്റെ പതിമൂന്നാം വാർഷികാഘോഷ പരിപാടികൾക്ക് സമാപനം കുറിച്ചു. ജിദ്ദയിലെ റോയൽ ശാലിയാത്ത് അൽ അജ്വാദ് വില്ലയിലായിരുന്നു സമാപന സമ്മേളനം. വാർഷികത്തിൻ്റെ ഭാഗമായി നേരത്തെ തായിഫ്, ബനൂസഅദ് വിജ്ഞാന – വിനോദ യാത്ര, സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് എന്നിവ നടത്തിയിരുന്നു.
അജ്വാദ് വില്ലയിൽ നടന്ന സമാപന പൊതുയോഗം ‘നിയോ ജിദ്ദ’ പ്രസിഡണ്ട് ഹുസൈൻ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു. കെ.പി.എസ് രക്ഷാധികാരി നാസർ കരുളായി അധ്യക്ഷത വഹിച്ചു. 2023 – 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അമീർ ചുള്ളിയൻ പ്രസംഗിച്ചു. അബ്റാർ പി. കെ സ്വാഗതവും റഫീഖ് കരുളായി നന്ദിയും പറഞ്ഞു.
തുടർന്നു നടന്ന വിവിധ കലാ കായിക മൽസരങ്ങളിൽ സ്ത്രീകളും പുരുഷൻമാരും കുട്ടികളും പങ്കെടുത്തു. കിഡ്സ് ഫെസ്റ്റും തുടർന്ന് സംഗീത വിരുന്നും അരങ്ങേറി. മിഠായി പെറുക്കൽ, കസേര കളി, ലെമൺ-സ്പൂൺ റേസ്, ചാക്കിൽ ഓട്ടം, ഷൂട്ടൗട്ട്, വടംവലി എന്നീ മത്സര ഇനങ്ങൾ അരങ്ങേറി. കസേരകളി മൽസരം സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ നടത്തി.
മിഠായി പെറുക്കൽ ഒന്നാം സ്ഥാനം അയാഷ്, രണ്ടാം സ്ഥാനം ഷെല്ല, സ്പൂൺ ലെമൺ റേസ് ഒന്നാം സ്ഥാനം അയാസ്, സ്പൂൺ ലെമൺ റേസ് ലേഡീസ് ഒന്നാം സ്ഥാനം സൈറാബാനു, രണ്ടാം സ്ഥാനം സുമയ്യ. ചാക്കിൽ ഓട്ടം ഒന്നാം സ്ഥാനം റഫീഖ് കരുളായി. കസേരകളി മെൻസ് ഒന്നാം സ്ഥാനം അജീഷ്, ലേഡീസ് ഒന്നാം സ്ഥാനം ലുലു അജീഷ്, കസേരകളി കുട്ടികൾ ഒന്നാം സ്ഥാനം സമ, രണ്ടാം സ്ഥാനം നെഷ അബ്ബാസ്, ഷൂട്ടൗട്ടിൽ ഒന്നാം സ്ഥാനം സുഹൈൽ, രണ്ടാം സ്ഥാനങ്ങൾ സമദ്, ജംഷീദ് എന്നിവരും കരസ്ഥമാക്കി. വാശിയേറിയ വടംവലി മൽസരത്തിൽ മൂത്തേടം ജേതാക്കളായി.

(പ്രോഗ്രാം കോഡിനേഷൻ),
മുർഷിദ് പുള്ളിയിൽ, അബ്ബാസ് എൻ.കെ, സൗഫൽ (ഭക്ഷണം സ്റ്റേജ് അറേഞ്ച്മെന്റ് ),
അനസ് പുള്ളിൽ (അനൗൺസ്മെന്റ് ), മോയിൻകുട്ടി, റിയാസ് കൂടക്കര, സാബിൽ, താജാ റിയാസ്, അമീർ ചുള്ളിയൻ, മുൻഫർ, അജീഷ്, സുഹൈൽ,സമീർ പുള്ളിയിൽ, ഹംസ കിളിയമണ്ണിൽ എന്നിവർ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.