ജുബൈൽ/സഊദി അറേബ്യ: ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകന്റെയും സഹകരണം ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് നാടണയാൻ ആശ്വാസം പകരുന്നു. കഴിഞ്ഞ ദിവസം ഇരുപതോളം ആളുകൾക്കാണ് നാട്ടിലേക്ക് പോകാനായുള്ള നടപടികൾ കൈകൊണ്ടത്. ജുബൈൽ ഖോബാർ ദമാം ഏരിയയിലുള്ള ഹുറൂബുക്കാർക്കും ഇദ്ദേഹത്തിന്റെ ഇടപെടൽ ആശ്വാസമാകുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയർ പാർട്ടി ജന സേവന വിഭാഗം അംഗവുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയും എംബസി ലേബർ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖും ഇടപെട്ടാണ് ജുബൈൽ അൽജുഐമ ലേബർ ഓഫീസിൽ ഇക്കാമ കാലാവധി കഴിഞ്ഞ ഇരുപതോളം പേർക്ക് ഫൈനൽ ഏക്സിറ്റ് ലഭിക്കാനായി ആവശ്യമായ നടപടികൾ സ്വീകരിച്ചത്.
ഈ നടപടി നാട്ടിൽ പോവാൻ കഴിയാത്ത ഒട്ടനവധി പേർക്ക് ആശ്വാസം ലഭിച്ചു വരുന്നുണ്ട്. ഇക്കാമ കാലാവധി കഴിഞ്ഞ ജുബൈൽ ദമാം ഖോബാർ ഏരിയയിലുള്ള ഇന്ത്യൻ പൗരന്മാർ http://www.eoiriyadh.gov.in എന്ന എംബസി സൈറ്റിൽ പ്രവേശിച്ച് പരാതി സെക്ഷനിൽ റജിസ്റ്റർ ചെയ്ത് ലഭിക്കുന്ന നമ്പർ എംബസി സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ഏൽപിക്കുന്ന പക്ഷം എംബസിയുമായി ബന്ധപ്പെട്ട് ഫൈനൽ ഏക്സിറ്റ് ലഭിക്കാനുളള നടപടികൾ പൂർത്തിയാക്കുന്നതാണ്. ജുബൈൽ ഖോബാർ ദമാം ഏരിയയിലുള്ള ഹുറൂബുക്കാർക്കും ഈ ലിങ്കിൽ റജിസ്റ്റർ ചെയ്ത് സൈഫുദ്ദീൻ പൊറ്റശ്ശേരിയെ അറിയിക്കുന്ന പക്ഷം ഫൈനൽ ഏക്സിറ്റ് ലഭിക്കാനുള്ള അവസരങ്ങളൊരുക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക