ഉംറ തീർഥാടകർ വിലയേറിയ ആഭരണങ്ങളും വലിയ തുകകളും കൈവശം സൂക്ഷിക്കരുത്; ഹജ്ജ്‌ ഉംറ മന്ത്രാലയം

0
978

മക്ക: ഉംറ തീർഥാടകർ വിലയേറിയ ആഭരണങ്ങളും വലിയ തുകകളും കൈവശം സൂക്ഷിക്കരുതെന്ന് ഹജ്ജ്‌ ഉംറ മന്ത്രാലയം മുന്നറിയിപ്പു നൽകി. വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്ന തീർഥാടകർ 60,000 റിയാലിൽ കൂടുതൽ കൈവശം വെക്കരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു. കൂടാതെ സ്വർണ ബിസ്‌കറ്റുകൾ അമൂല്യ കല്ലുകൾ, വിലയേറിയ ആഭരണങ്ങൾ എന്നിവ കൈവശം സൂക്ഷിക്കുന്നതിനും വിലക്കുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബാങ്കുകളുടെ ആപ്പുകൾ ഡൌണ്ലോഡ് ചെയ്യുന്നതിന് മുമ്പ് അവ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നാണെന്ന് ഉറപ്പ് വരുത്തണം. എടിഎം കാർഡിലെ വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറാനോ, അജ്ഞാതരുടെ അക്കൌണ്ടുകളിലേക്ക് പണം അയക്കാനോ പാടില്ല.

ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പിന് ഇരയാകുകയോ തട്ടിപ്പാണെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബാങ്കുകളെയും ബന്ധപ്പെട്ട വകുപ്പുകളെയും അക്കാര്യം അറിയിക്കണം. തട്ടിപ്പ് എന്ന് സംശയിക്കപ്പെടുന്ന എസ്.എം.എസ്സുകൾ ലഭിക്കുന്നവർ 330330 എന്ന നമ്പറിലേക്ക് അവ ഫോർവേർഡ് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം വിദേശ തീർഥാടകരോട് ആവശ്യപ്പെട്ടു.

റമസാനിലെ ആദ്യ എട്ട് ദിവസത്തിനുളളിൽ 74 ലക്ഷം പേരാണ് മക്കയിൽ ഉംറ നിർവഹിച്ചത്. 19 ലക്ഷം പേർ മക്കയിലെ ബസ് സർവീസുകൾ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക