മാർബർഗ് വൈറസ് ബാധ: രണ്ട് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സഊദി അറേബ്യയും ഒമാനും
റിയാദ്/മസ്‌കറ്റ്: മാർബർഗ് വൈറസ് ബാധയെത്തുടർന്ന് ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സഊദി അറേബ്യയുടെ പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) ജനങ്ങളോട് ആവശ്യപ്പെട്ടു. മാർബർഗ് വൈറസ് രോഗം നിയന്ത്രണവിധേയമാകുന്നതുവരെ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യരുതെന്ന് വിഖായ നിർദേശിച്ചു. ഈ രണ്ട് രാജ്യങ്ങളിലും ഉള്ളവർ, പ്രാദേശിക ആരോഗ്യ അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനൊപ്പം ആരോഗ്യ മന്ത്രാലയവും വിഖായയും നിർദേശിക്കുന്ന പ്രതിരോധ നടപടികൾ പിന്തുടരണമെന്നും വിഖായ ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഗിനിയയിലെയും ടാൻസാനിയയിലെയും ആരോഗ്യ കേന്ദ്രങ്ങൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങളെന്ന് … Continue reading മാർബർഗ് വൈറസ് ബാധ: രണ്ട് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സഊദി അറേബ്യയും ഒമാനും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed