സിജി ജിദ്ദ, ബിഗ് സംയുക്ത ഇഫ്താർ സംഗമം നടത്തി

റിയാദ്: സെന്‍ററര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദയും ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും (ബിഗ്) സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ദൈവ മാര്‍ഗ്ഗത്തില്‍ ധനം ചെലവഴിക്കേണ്ടതിന്‍റെ പ്രാധാന്യം തിരിച്ചറിയാൻ നോമ്പ്പ്ര ചോദനമാവേണ്ടതുണ്ടന്ന് ചടങ്ങില്‍ റമദാന്‍ സന്ദേശം നല്‍കിയ മുഹമ്മദ് ബൈജു ഊന്നിപ്പറഞ്ഞു.

സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ ഉന്നമനത്തിനുള്ള ശ്രമങ്ങളെ കേന്ദ്രീകരിച്ച് സിജി ഇന്‍റെര്‍നാഷണല്‍ ട്രഷറര്‍ കെ.ടി അബൂബക്കര്‍ സംസാരിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് മലബാറിലെ ഏറെ പ്രയാസം നേരിട്ട പോരാളികളുടെയും കുടുംബങ്ങളുടെയും ദുരിതമൊപ്പാൻ ഉത്തരേന്ത്യയില്‍ നിന്നത്തെിയ വര്‍ത്തക പ്രമുഖരെ അദ്ദേഹം സ്മരിച്ചു. ഇന്ന് നാമതവർക്ക് തിരിച്ചു നൽകേണ്ട സമയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തെിയവരുടെ സഹകരണത്തോടെ സിജിയുടെ നേതൃത്വത്തിലെ സെൻഫിൽ നടത്തിവരുന്ന പരിപാടികൾ മുഹമ്മദലി ഓവിങ്ങൽ വിവരിച്ചു.

സിജി ജിദ്ദ ചാപ്റ്ററിൻ്റെ വിവിധ വിംഗുകൾ ചെയ്തുവരുന്ന നിരവധി പ്രവര്‍ത്തന പരിപാടികൾ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. എം. എം ഇർഷാദ് അവതാരകനായിരുന്നു. സന്ദർശക വിസയിലെത്തിയ കോഴിക്കോട്ടെ ജെ.ഡി.റ്റി. സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഡോ. പി. സി അന്‍വര്‍ ചടങ്ങിൽ പങ്കെടുത്തു.

ജിദ്ദ ഹിറ സ്ട്രീറ്റിലെ റോയല്‍ ഗാര്‍ഡന്‍ റെസ്റ്റാറെന്‍റെില്‍ നടന്ന പരിപാടിയില്‍ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. അഡ്വ. ഫിറോസ്, സമീർ കുന്നൻ, വേങ്ങര നാസർ, സലാം കാളികാവ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.