പ്രവാചകന്റെ ഖബറിടത്തിനു മുന്നിൽ സ്വർണം പൂശിയ കൈവരി

0
4081

മദീന: മരത്തിൽ നിർമിച്ച കൈവരിക്കു പകരം സ്വർണം പൂശിയ ചെമ്പ് കൈവരി.
മദീനയിലെ പ്രവാചക പള്ളിയിൽ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങൾ അടങ്ങിയ മുറിക്കു മുന്നിൽ സ്വർണം പൂശിയ പുതിയ ചെമ്പ് കൈവരി ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു.

ശുദ്ധമായ ചെമ്പിൽ നിർമിച്ച് സ്വർണം പൂശിയ പുതിയ കൈവരിക്ക് 87 മീറ്റർ നീളവും ഒരു മീറ്റർ ഉയരവുമുണ്ട്.