നോമ്പു തുറക്കുന്നതിനിടെ ഹൃദയാഘാതം; തൃശൂർ സ്വദേശി ദമാമിൽ മരിച്ചു

0
3541

ദമാം: നോമ്പു തുറക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പ്രവാസി മലയാളി ദമാമിൽ മരിച്ചു. തൃശൂര്‍ വാടാനാപ്പള്ളി സ്വദേശി പുതിയവീട്ടില്‍ അബ്ദുല്‍ റസാഖ് (52) ആണ് മരിച്ചത്. നോമ്പു തുറന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 20 വർഷമായി പ്രവാസിയായി സഊദിയിൽ കഴിയുകയായിരുന്നു അബ്ദുല്‍ റസാഖ്. അഡ്വര്‍ടൈസിങ് കമ്പനിയില്‍ ടെക്നീഷ്യന്‍ ആയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നു. പിതാവ് പരേതനായ മുഹമ്മദ്‌, മാതാവ് ഫാത്തിമ. ഭാര്യ: നസീറ. മൂന്നു മക്കളുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക