റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. റിയാദ് അതീക്കയിൽ ഹോട്ടൽ നടത്തി വരികയായിരുന്ന കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുള്ള (54) യാണ് മരണപ്പെട്ടത്. ബത്തയിൽ ആശുപത്രിയിൽ ഡോക്ടറെ കാണാനായി പോയതായിരുന്നു. ഇതിനിടെയാണ് മരണം. മകളുടെ കല്യാണത്തിനായി നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. 30 വർഷത്തോളം റിയാദിൽ ജോലി ചെയ്യുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്സത്ത്, മക്കൾ: ഇബ്രാഹീം, മുഹമ്മദ് അഫ്സൽ, നഫീസത്തുൽ ശിഫ. മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിന് വേണ്ട നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് വളപ്പിൽ, എന്നിവർ രംഗത്തുണ്ട്,
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക