സഊദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ അരക്ഷിത കാലാവസ്ഥ; മിക്ക പ്രദേശങ്ങളിലും 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

0
1695

റിയാദ്: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വ്യാഴം) മുതൽ അടുത്ത (തിങ്കൾ) വരെ ഇടത്തരം മുതൽ ഇടിമിന്നൽ ഉൾപ്പെടെ, ആലിപ്പഴ വർഷത്തോടൊപ്പമുള്ള പേമാരിക്കും കനത്ത കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വിവിധയടങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അസീർ, അൽ ബാഹ, ജിസാൻ, നജ്‌റാൻ എന്നീ പ്രദേശങ്ങളെ (വ്യാഴം) മുതൽ അടുത്ത (തിങ്കളാഴ്‌ച) വരെയും അൽ സുലൈൽ വാദി അൽ ദവാസിർ എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും ഇടത്തരം മുതൽ കനത്ത ഇടിമിന്നൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വിശദീകരിച്ചു.

റിയാദ് മേഖലയിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും മക്ക മേഖലയുടെ ചില ഭാഗങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ മിതമായ മഴ ഉണ്ടാകുമെന്നും അതിന്റെ ആഘാതം വ്യാഴം, വെള്ളി ദിവസങ്ങളിൽ ഹായ്ൽ, അൽ ഖസിം, റിയാദ്, അൽ ശർഖിയ, റഫ ഗവർണറേറ്റുകളിലും (അലയടിക്കും.

ഇത് കൂടാതെ, തബൂക്ക്, മക്ക, ഹായിൽ, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, റിയാദ്, അൽ-ഖ സിം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നാളെ മുതൽ, ശക്തമായ പൊടിക്കാറ്റും ആഞ്ഞടിക്കും. മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലായിരിക്കും കാറ്റ് അടിച്ചു വീശുക. കാഴ്ചയെ മറക്കുമെന്നും തീരദേശങ്ങളിൽ 2.5 മീറ്റർ ഉയരത്തിൽ വരെ തിരമാല അടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ നാളെ മുതൽ അടുത്ത ശനി വരെ താപനില 2-6 ഡിഗ്രിയിൽ നിന്ന് കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക