റിയാദ്: ഇന്ത്യയുടെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗും (റോ) സഊദി ദേശീയ സുരക്ഷാവിഭാഗവും ഭീകരതക്കെതിരെ ഒരുമിച്ച് പോരാടും. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കരാര്‍ അംഗീകരിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരു രാജ്യങ്ങളിലെയും ഏജൻസികൾ തമ്മിൽ ഭീകരതക്കെതിരെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നതിനെതിരെയും സഹകരിക്കും. ഇത് സംബന്ധിച്ച് ഇരുവിഭാഗവും നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനാണ് സഊദി മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയത്. ഡെന്‍മാര്‍ക്കില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ മന്ത്രി സഭ യോഗം അപലപിച്ചു. പരസ്പര സംഭാഷണം, സഹിഷ്ണുത, ബഹുമാനം എന്നിവയുടെ മൂല്യങ്ങള്‍ ഏകീകരിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ ഊന്നിപ്പറഞ്ഞ യോഗം വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്ന ഘടകങ്ങളെ തളളിക്കളയുകയും ചെയ്തു.
ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) മന്ത്രിതല സമിതിയുടെ (ജിസിസി) 155-ാമത് സെഷന്റെ ഫലങ്ങളും സംയുക്ത ഗൾഫ് പ്രവർത്തനങ്ങളിലും പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ രാഷ്ട്രീയ വിഷയങ്ങളിലെയും നിലവിലെ അവസ്ഥകളും കാബിനറ്റ് അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തതായി മന്ത്രി സഭക്ക് ശേഷം സഊദി പ്രസ് ഏജൻസി (എസ്‌പിഎ) ന് നൽകിയ പ്രസ്താവനയിൽ മാധ്യമകാര്യ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽ ദോസരി പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക