ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി സഊദി അറേബ്യ

0
4892

റിയാദ്: ഇന്ത്യയിൽ നിന്ന് ചെമ്മീൻ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി സഊദി അറേബ്യ. സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനത്തെ തുടർന്നാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് വിലക്കിന് കാരണം. വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ പോസിറ്റീവ് ഫലങ്ങൾ പ്രത്യക്ഷപ്പെട്ടതായി സാമ്പിൾ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പരിശോധന റിപ്പോർട്ടിനെ തുടർന്ന്, രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസ് ഇല്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ വേണ്ടത്ര ഗ്യാരണ്ടി നൽകുന്നതുവരെ ഇന്ത്യയിൽ നിന്ന് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക