അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; 20 പേര്‍ക്ക് കുത്തേറ്റു

0
2116

കുവൈത്ത് സിറ്റി: പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം. 20 പേര്‍ക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം കുവൈത്തിലെ സുലൈബിയയില്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രദേശിക ദിനപ്പത്രമായ ‘അല്‍ റായ്’ ആണ് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. രക്തച്ചൊരിച്ചിലിനൊടുവില്‍ 20 പേരെ ആശുപത്രിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തര്‍ക്കവും അടിപിടിയും സംബന്ധിച്ച് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങളും പാരാമെഡിക്കല്‍ ജീവനക്കാരും ആംബുലന്‍സുകളും സ്ഥലത്തെത്തിയത്.

രണ്ട് ഭാഗത്തായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ അയല്‍വാസികള്‍ കത്തികളും ഇരുമ്പ് പൈപ്പുകളും ഉള്‍പ്പെടെ കൈയില്‍ കിട്ടിയതെല്ലാം ഉപയോഗിച്ചായിരുന്നു മര്‍ദനവും പ്രതിരോധവും. ഇരുപത് പേര്‍ക്ക് കുത്തേറ്റു. ഇവരെ ആംബുലന്‍സുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ തന്നെ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക