ജിദ്ദയിൽ ബാച്ച്‌ലര്‍ റൂമുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക!! ബലദിയയുടെ ശുചിത്വ പരിശോധന

0
3938

ജിദ്ദ: ജിദ്ദയിൽ ബാച്ച്‌ലര്‍ റൂമുകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക. ബലദിയയുടെ ശുചിത്വ പരിശോധന. മുറികള്‍ കയറി പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ വൃത്തിയില്ലായ്മക്ക് പിഴശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ബാത്‌റൂമുകളിലും അടുക്കളയിലുമാണ് പ്രധാന പരിശോധന.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അണുനാശിനികളുമായാണ് സംഘം എത്തുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ താമസസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഉപദേശിച്ചു. ബാച്ച്‌ലര്‍ മുറികളിലാണ് അകത്തുകയറിയുള്ള പരിശോധന.

കുടുംബമായി താമസിക്കുന്ന മുറികളില്‍ പുറത്തുനിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ശുചിത്വം പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. മുറികളില്‍ സാധനങ്ങള്‍ കുന്നുകൂട്ടിയിടുന്നതും, അടുക്കളയില്‍ കീടങ്ങളും പ്രാണികളുമുണ്ടോ എന്ന് പരിശോധിക്കുന്നതും റെയ്ഡിന്റെ ഭാഗമാണ്. ടോയ്‌ലറ്റുകളും വൃത്തിയായി സൂക്ഷിക്കണം. ആദ്യതവണ മുന്നറിയിപ്പ് നല്‍കി മടങ്ങുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക