മെസിയെ ഇഷ്ട്ടമില്ല; ഉത്തരക്കടലാസ് ചോർന്നതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

0
3184

കോഴിക്കോട്: മെസിയെ പറ്റി എഴുതാൻ ആവശ്യപ്പെട്ടതിന് മെസിയെ ഇഷ്ടമില്ലെന്നും ബ്രസീൽ ഫാൻ ആണെന്നും ഒരു കുട്ടി പരീക്ഷയിൽ എഴുതിയതുമായി ബന്ധപ്പെട്ട്
ഉത്തരക്കടലാസ് ചോർന്നതിനെ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

മെസിയെ പറ്റി എഴുതാൻ ആവശ്യപ്പെട്ടതിന് മെസിയെ ഇഷ്ടമില്ലെന്നും ബ്രസീൽ ഫാൻ ആണെന്നും ഒരു കുട്ടി എഴുതിയത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നിലമ്പൂർ തണ്ണിക്കടവ് സ്‌കൂളിൽ കെ. ഷാനിദ് എന്ന വിദ്യാർഥിയും മെസിയെ പറ്റിയുള്ള ചോദ്യത്തിന് പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മെസി മണ്ടനാണെന്നും നെയ്മാറിന്റെ ഏഴ് അയലത്ത് എത്തില്ലെന്നുമാണ് ചോദ്യപേപ്പറിൽ ഷാനിദ് എഴുതിയത്. സംഭവത്തിൽ സ്‌കൂളുകളോട് അധികൃതർ വിശദീകരണം തേടി. മറുപടി തൃപ്തികരമല്ലങ്കിൽ സ്‌കൂളുകൾക്ക് നേരെ നടപടിയുണ്ടാകും.
നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്.