സൗഹൃദ മത്സരത്തില്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ആഫ്രിക്കന്‍ കരുത്തര്‍ പുറത്തെടുത്തപ്പോള്‍ ബ്രസീലിന് അടി പതറി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ചത്.
മൊറോക്കോ ചരിത്രത്തിലാദ്യമായാണ് ബ്രസീലിനെ പരാജയപ്പെടുത്തുന്നത്. സുഫിയാന്‍ ബൗഫല്‍ (29ാം മിനിറ്റില്‍), അബ്ദുല്‍ ഹമീദ് സബീരി (79ാം മിനിറ്റില്‍) എന്നിവര്‍ മൊറോക്കോക്കു വേണ്ടി ഗോളുകള്‍ നേടി.
കാസമിറോ ബ്രസീലിനായും ഗോള്‍ നേടി. കൗണ്ടര്‍ അറ്റാക്കുകളിലൂടെ മൊറോക്കോ ബ്രസീലിനെ തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.
ടീം: ബ്രസീല്‍- ഗോളി: എഡേഴ്‌സണ്‍, മൈക്കല്‍ വെവേര്‍ടണ്‍. ഡിഫന്‍ഡര്‍മാര്‍: ആര്‍തര്‍, റോയല്‍, അലക്‌സ് ടെലസ്, റെനാന്‍ ലോദി, ഇബാനെസ്, എഡര്‍ മിലിറ്റാവോ, റോബര്‍ട്ട് റെനാന്‍. മിഡ്ഫീല്‍ഡര്‍മാര്‍: കാസമീറോ, ആന്‍ഡ്രേ സാന്റോസ്, യൊആവോ ഗോമസ്, ലുകാസ് പക്വേറ്റ, റാഫേല്‍ വീഗ. ഫോര്‍വേഡ്: ആന്റണി, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റോണി, വിക്ടര്‍ റോക്.
ടീം മൊറോക്കോ: ഗോളി- യാസിന്‍ ബോനോ, മുനീര്‍, അഹ്‌മദ് റിദാ തഗ്‌നൂതി. പ്രതിരോധം: അശ്‌റഫ് ഹകീമി, നുസൈര്‍ മസ്‌റൂഇ, റുമൈന്‍ സാഇസ്, നായിഫ് അഗ്യൂര്‍ഡ്, അശ്‌റഫ് ദരി, അസ്സുദ്ദീന്‍ ഉനാഹി, ബിലാല്‍ ഖാനൂസ്, യഹ്‌യ ജബ്‌റെയ്ന്‍. ഫോര്‍വേഡ്: ഹകീം ?സിയെഷ്,യൂസുഫ് അന്നുസൈരി, സുഫ്യാന്‍ ബൂഫല്‍, സകരിയ അബൂഖലാല്‍, ഇസ് അബ്ദു, അമീന്‍ ഹാരിസ്, ഇല്യാസ് ചായര്‍, അബ്ദു റസാഖ് ഹംദുല്ല, വലീദ് ചെദീര