റിയാദ്: സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസിന്റെ പേരിൽ വ്യാജ ലിങ്ക് പ്രചരിക്കുന്നു. 78 ആം വാർഷികം പ്രമാണിച്ച് മുപ്പത് ലക്ഷം റിയാൽ വരെ ലഭിക്കുമെന്ന തരത്തിലാണ് വ്യാജൻ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ സൈറ്റുകളിലും വാട്ട്സ്ആപ്പ് പോലെയുള്ള മൊബൈൽ ആപ്ലികേഷനിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ തലങ്ങും വിലങ്ങും ഗ്രൂപ്പുകളിലേക്കും മറ്റും ചെയ്യപ്പെടുകയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, നിലവിൽ സഊദി എയർ ഇത്തരത്തിലൊരു ഓഫർ പ്രഖ്യാപിച്ചിട്ടില്ല. എന്ന് മാത്രമല്ല, ലഭിക്കുന്ന ലിങ്ക് അഡ്രസ് സഊദി എയർലൈൻസിന്റെ പേരിൽ മറ്റൊരു വെബ് അഡ്രസിൽ സബ് ഡൊമൈൻ ആയാണ് പ്രചരിക്കുന്നത്.
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ലിങ്കുകൾ പലതരത്തിലുള്ള തട്ടിപ്പുകൾക്കും വേണ്ടിയാണ് ഹാക്കർമാർ തയ്യാറാക്കി വിടുന്നത്. ഒരു പക്ഷെ, ലിങ്കിൽ ക്ലിക്കുന്നതോടെ മൊബൈലിലെ പേഴ്‌സണൽ വിവരങ്ങൾ, ഫോട്ടോകൾ മറ്റുവിവരങ്ങൾ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ഹാക്കർമാരുടെ അടുത്തെത്തിയേക്കാം. പിന്നീട് ഇത് വെച്ച് വിലപേശലിലും മറ്റും സാധ്യത ഏറെ കൂടുതലാണ്. ചിലപ്പോൾ, ലഭിച്ച വിവരങ്ങൾ ശേഖരിച്ച് ബാങ്ക് അകൗണ്ടിൽ നിന്ന് പണം അടിച്ചു മാറ്റുകയും ചെയ്യപ്പെട്ടേക്കാം. ഇങ്ങനെയെല്ലാം ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവർക്ക് ചിലപ്പോൾ ചിന്തിക്കാനുള്ള സമയം പോലും ലഭിച്ചേക്കില്ല,. അതിനിടയിൽ തന്നെ ഹാക്കർമാർ കാര്യം സാധിച്ചേക്കും.
ഏതായാലും, ലഭിക്കുന്ന ഓഫർ ലിങ്കുകൾ കണ്ണും അടച്ച് തുറക്കുന്നതും ഷെയർ ചെയ്യപ്പെടുന്നതും ഉറപ്പ് വരുത്തിയിട്ടായിരിക്കണം. അല്ലെങ്കിൽ തട്ടിപ്പിൽ നിങ്ങളും പെട്ടേക്കാം. കഴിഞ്ഞ ദിവസം പ്രസിദ്ധമായ ബ്രോസ്‌റ്റഡ് ആയ അൽ ബൈകിന്റെ പേരിൽ പ്രചരിച്ച ലിങ്കിൽ കയറിയ പ്രവാസിക്ക് നഷ്‌ടമായത് രണ്ട് ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന തട്ടിപ്പിൽ എണ്ണായിരം ദിർഹം അഥവാ ഏകദേശം 1.80 ലക്ഷം രൂപയാണ് നഷ്‌ടമായത്. അനുഭവ വീഡിയോ ഉൾപ്പെടുന്ന ആ വാർത്ത വായിക്കാം താഴെ👇.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനിൽ അൽ ബൈക്ക് ഓർഡർ ചെയ്തു; മലയാളിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ – വീഡിയോ