റിയാദ്: കീടനാശിനി, രാസ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി ഈന്തപ്പഴം കഴിക്കുന്നതിന് മുമ്പ് നല്ലവണ്ണം വെള്ളം ഉപയോഗിച്ച് കഴുകാൻ സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഉപദേശിച്ചു. വൃത്തിയില്ലാത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നതിനെതിരെയും മുന്നറിയിപ്പ് നൽകി. കൂടാതെ ഈന്തപ്പഴം സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം ഫ്രീസറിൽ സൂക്ഷിക്കലാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഈന്തപ്പഴം ഫ്രിഡ്ജിൽ വച്ചാൽ മൂന്നു മാസം വരെ സൂക്ഷിക്കാം. സാധ്യമായ ഏറ്റവും കുറഞ്ഞ താപനിലയിൽ ഈന്തപ്പഴം ഫ്രീസ് ചെയ്യുന്നതാണ് നല്ലത്.
ഈന്തപ്പഴം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ഉണക്കൽ. ഇങ്ങനെ ചെയ്‌താൽ സംരക്ഷണ കാലയളവ് ഒരു വർഷം വരെ നീണ്ടുനിൽക്കും. ഉണങ്ങുന്നത് ഈർപ്പം കുറയ്ക്കുന്നു, ഇത് ബാക്ടീരിയയുടെ വളർച്ചയെ തടയുന്നു. ഈന്തപ്പഴത്തിൽ പഞ്ചസാര, സുക്രോസ്, ഗ്ലൂക്കോസ്, ഫ്രക്ടോസ്, അന്നജം, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സൾഫർ, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷക സമൃദ്ധമായ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക