ലോകത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി ‘ദുബൈ വേള്‍ഡ് കപ്പ്’ നാളെ

0
1764

ദുബൈ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേള്‍ഡ് കപ്പിന് നാളെ തിരശീല ഉയരും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന വേള്‍ഡ് കപ്പില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുളള സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ കുതിരകള്‍ മാറ്റുരയ്ക്കും. ദുബൈ മെയ്ദാന്‍ റെയ്‌സ്‌കോഴ്‌സിലാണ് ഏറെ ആവേശകരമായ മത്സരം നടക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

192 കോടിയിലധികം രൂപ വിലയുള്ള സമ്മാനതുകക്ക് വേണ്ടിയുള്ള കടുത്ത മത്സരത്തിൽ 12 രാജ്യങ്ങളില്‍ നിന്നുള്ള 126 കുതിരകളാണ് ഏറ്റുമുട്ടാൻ എത്തുന്നത്. മത്സരത്തിന്റെ ഇരുപ്പത്തിയേഴാമത് അധ്യായമാണ് നാളെ നടക്കുക. എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാന ശനിയാഴ്ചയാണ് ദുബായ് വേള്‍ഡ് കപ്പ് അരങ്ങേറുക. ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകകളിൽ ഒന്നാണ് ഇവിടെ നൽകുന്നതെന്നതാണ് മത്സരത്തിന്റെ പ്രധാന ആവേശം.

കൊവിഡ് നിയന്ത്രണങ്ങള്‍ മുഴുവന്‍ നീങ്ങിയതോടെ ഇത്തവണ കൂടുതല്‍ പരിപാടികള്‍ ദുബൈ വേള്‍ഡ് കപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വേള്‍ഡ് കപ്പ് വേദിയില്‍ റംസാന്‍ നോമ്പുതുറക്കായി ഇത്തവണ ദുബൈ പൊലീസിന്റെ പരമ്പരാഗത പീരങ്കി ഉപയോഗിക്കും. കുതിരയോട്ട മത്സരത്തിന്റെ 26ാം പതിപ്പില്‍ അമേരിക്കയുടെ കണ്‍ട്രി ഗ്രാമര്‍ എന്ന കുതിര ആണ് വിജയിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക