‘തവക്കൽന ഖിദ്മാതി’ൽ പുതിയൊരു സേവനവും കൂടി

0
1942

റിയാദ്: സഊദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (SADAIA) “തവക്കൽന ഖിദ്മാതിൽ” ദൈനംദിന കാലാവസ്ഥ വിവരങ്ങളും ഉൾപ്പെടുത്തി. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനങ്ങൾ വരെ അറിയാൻ സഹായിക്കുന്ന “വെതർ ഗേറ്റ്” സേവനമാണ് പുതുതായി ആരംഭിച്ചത്. പ്രധാന നഗരികളാണ് ഇപ്പോൾ ആപ്പിൽ ഇടം നേടിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണഭോക്താവ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന നഗരത്തിന്റെയും മറ്റ് പ്രിയപ്പെട്ട നഗരങ്ങളുടെയും കാലാവസ്ഥയും അതുപോലെ തന്നെ സ്വയമേവയുള്ള മുന്നറിയിപ്പ് സംവിധാനത്തിലൂടെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും നൽകുന്നതിന് പുറമെ ആപ്ലിക്കേഷനിലൂടെ കാലാവസ്ഥാ ഡാറ്റ മറ്റുള്ളവരിലേക്ക് പങ്കിടാനുമുള്ള സൗകര്യവും ആപിൽ ഏർപ്പെടുത്തും.

സഊദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സഊദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (SADAIA) മായി നേരത്തെ ഒരു ധാരണാപത്രം ഒപ്പിട്ടിരുന്നു. നിലവിൽ സഊദിയിലെ ഓരോ സ്വദേശി, വിദേശികൾക്കും ഏറെ അത്യാവശ്യമായ നിരവധി സേവനങ്ങൾ തവക്കൽന ഖിദ്മാത് ആപ്പിൽ ലഭ്യമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക