മക്ക: വിശുദ്ധ റമസാനിൽ
തീർഥാടകരുടെയും സന്ദർശകരുടെയും മക്ക നിവാസികളുടെയും നീക്കങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ട് മക്കയിൽ ഏതാനും ബസ് റൂട്ടുകളിൽ മാറ്റങ്ങൾ.
1, 2, 3, 9, 10, 11, 12 റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നാലാം നമ്പർ റൂട്ടിൽ ബസുകൾ കുദയ് സ്റ്റേഷനിൽ നിന്ന് തിരിഞ്ഞ് അസീസിയയിലേക്ക് പോകും. അഞ്ചാം നമ്പർ റൂട്ടിൽ ബസുകൾ കുദയ് സ്റ്റേഷനിൽ നിന്ന് തിരിഞ്ഞ് അൽഅവാലിയിലേക്ക് പോകും. ആറാം നമ്പർ റൂട്ടിൽ മഹ്ബസ് അൽജിന്നിൽ നിന്ന് തിരിഞ്ഞ് ബസുകൾ അസീസിയയിലേക്ക് പോകും. ഏഴ്-എ റൂട്ടിൽ ബസുകൾ ജബൽ കഅ്ബലയിലേക്കാണ് സർവീസ് നടത്തുക. എട്ടാം നമ്പർ റൂട്ടിൽ അൽമൻസൂർ റോഡിൽ നിന്ന് തിരിഞ്ഞ് ബസുകൾ അൽസിയാദിയിലേക്ക് പോകും. ഈ അഞ്ചു റൂട്ടുകളിലയെും ബസുകൾ റമദാനിൽ വിശുദ്ധ ഹറമിനടുത്ത പ്രദേശത്തേക്ക് പോകില്ല.