മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
2685

റിയാദ്: മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി അനീഷ് രാജനെ(39)യാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദ് അൽ ഖലീജിൽ വർക്ക്‌ഷോപ്പിലെ ജീവനക്കാരനായിരുന്നു. ഈ മാസം അഞ്ച് വരെ നാട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ജോലിക്ക് വരികയോ വീട്ടിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല. 13ന്  വർക്ക്‌ഷോപ്പിലെ സഹപ്രവർത്തകൻ റൂമിൽ പോയി നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

പോലീസെത്തി മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ടിന്റു സുഗതൻ. മക്കൾ: അഭിനവ് അനീഷ്, പ്രാർഥന അനീഷ്. രാജനാണ് പിതാവ്.