“ഞങ്ങളുടെ മകനേ, നിനക്ക് സ്വാഗതം” ; മെസ്സി സഊദി ക്ലബ്ബായ ഹിലാലിൽ ചേരുമെന്ന് ഏറെ കുറേ ഉറപ്പായി

0
3212

റിയാദ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി സഊദി ക്ലബ്ബായ ഹിലാലിൽ ചേരുമെന്ന് ഏറെ കുറേ ഉറപ്പായി. ഹിലാൽ ക്ലബിന്റെ സ്‌പോൺസറുടെ ട്വീറ്റ് പുറത്തുവന്നു. 

ഞങ്ങളുടെ മകനേ, നിനക്ക് സ്വാഗതം എന്ന് എഴുതിയ മെസ്സിയുടെ ചിത്രവും സഹിതമാണ് ഹിലാലിന്റെ സ്‌പോൺസർമാരായ അൽ മതാർ ട്വീറ്റ് ചെയ്തത്. ലോകകപ്പിൽ അണിഞ്ഞ തരത്തിലുള്ള ബിഷ്തും തയ്യാറാക്കി വെച്ചോ എന്ന അടിക്കുറിപ്പും ചിത്രത്തിൽ ചേർത്തിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ചേർന്നതു മുതലാണ് മെസ്സിയുടെ വരവും ചർച്ചയായത്. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവ് റിയാദിൽ എത്തിയിരുന്നു.