സന്ദർശന വിസ ഒരു വർഷത്തേക്ക് പുതുക്കിക്കിട്ടിയതായി പ്രവാസികൾ; സാങ്കേതിക തകരാറാണെന്ന് സംശയം

0
9716

റിയാദ്: സഊദിയിലെ സന്ദർശന വിസ ഒരു വർഷത്തേക്ക് പുതുക്കിക്കിട്ടിയതായി പ്രവാസികൾ. സാങ്കേതിക തകരാർ മൂലമാണെന്ന് സംശയം.

ജോർദാനിൽ പോയി മൂന്ന് മാസത്തേക്ക് വിസ പുതുക്കിയവർക്ക് ഒരു വർഷം വരെ വിസ പുതുക്കിയതായി അബ്ഷിറിൽ കാണാൻ കഴിഞ്ഞു.
ഇന്ന് ജോർദാനിലേക്ക് പോയി വിസ പുതുക്കിയവർക്ക് ഒരു വർഷത്തേക്ക് പുതുക്കിയതായി അബ്ഷാറിൽ രേഖപ്പെടുത്തിയിരുന്നു.

കൂടാതെ, അടുത്തയാഴ്ച പുതുക്കാൻ വരുന്നവർക്കും പുതുക്കൽ ലഭിച്ചതായി ജോർദാൻ അതിർത്തിയിൽ നിന്നുള്ള ട്രാവൽ ഏജന്റും അറിയിച്ചു. വിസ പുതുക്കാൻ പോകാത്തവർക്കും പുതുക്കി നൽകി എന്ന് സാരം.

വിസ പുതുക്കാൻ പോകാത്തവർ പോലും പുതുക്കിയതിനാൽ ഇത് സാങ്കേതിക തകരാറാകാൻ സാധ്യതയുണ്ട്. സന്ദർശക വിസ പുതുക്കുന്നത് സംബന്ധിച്ച് നിന്ന് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരു വർഷത്തേക്കുള്ള പുതുക്കൽ വിജ്ഞാപനം പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ അപ്രതീക്ഷിതമായ ഒരു വർഷത്തെ പുതുക്കൽ സാങ്കേതിക തകരാറാണോ അല്ലയോ എന്ന് അറിയാൻ കാത്തിരിക്കണം.