കാസർകോട്: പ്രമുഖ പ്രഭാഷകനും പ്രബോധകനുമായ ഖലീൽ ഹുദവിക്ക് എം.എ ഇസ്‌ലാമിക് സ്റ്റഡീസിൽ റാങ്ക്. കാലിക്കറ്റ് സർവ്വകലാശാല എം.എ ഇസ്‌ലാമിക് സ്റ്റഡീസിലാണ് രണ്ടാം റാങ്ക് നേടിയത്. വാഴയൂർ സാഫി കോളേജ് വിദ്യാർത്ഥിയായ ഖലീൽ ഹുദവി മതപ്രഭാഷകൻ കൂടിയാണ്.
വിവിധ ഇന്റർനാഷണൽ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. “മാലിക് ദീനാറും (റ.), ചേരമാൻ പെരുമാളും: ചരിത്ര വായനകൾ, 1921 ഡോക്യുമെന്റുകൾ സംസാരിക്കുന്നു” എന്ന വിഷയങ്ങിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിക് സ്റ്റഡീസിൽ വിദേശ സർവ്വകലാശാലകളിൽ നിന്ന് പി.എ ച്ച്.ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ബദിയഡുക്കയിലെ ഹമീദിന്റെയും സൈനബിന്റെയും മകനാണ് പ്രഭാഷണ വേദികളിലെ ശ്രദ്ധേയ സാനിധ്യമായ ഖലീൽ ഹുദവി.
