നൂറ്റാണ്ടുകൾ പഴക്കമുള്ള ജനവാസ കേന്ദ്രത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി; കണ്ടെത്തിയത് അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമേറിയ ജനവാസ കേന്ദ്രം

0
1100

അബുദാബി: യുഎഇയില്‍ നൂറ്റാണ്ടുകള്‍ മുമ്പ് നിലനിന്നിരുന്ന ജനവാസകേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. യുഎഇ വിനോദ സഞ്ചാര, പുരാവസ്തു വിഭാഗമാണ് 1,300 വര്‍ഷം മുമ്പുള്ള ജനവാസകേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമേറിയ ജനവാസ കേന്ദ്രമാണ് യുഎഇയില്‍ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സിനിയ ദ്വീപിലെ ഉം അല്‍ ഖ്വുവിന്‍ പ്രദേശത്താണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുഎഇ വിനോദസഞ്ചാര, പുരാവസ്തു വകുപ്പും പ്രാദേശിക, അന്തരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 12 ഹെക്ടറുകളിലായാണ് ജനവാസകേന്ദ്രം പരന്നുകിടക്കുന്നത്. 100 കണക്കിന് വീടുകള്‍ നിറഞ്ഞ ജനവാസകേന്ദ്രമാണ് പ്രദേശത്ത് നിലനിന്നിരുന്നത് എന്നാണ് പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നത്. 1000 കണക്കിന് ആളുകള്‍ തിങ്ങി നിറഞ്ഞുതാമസിച്ചിരുന്ന ഇടമാണ് പുതിയതായി കണ്ടെത്തിയ ജനവാസകേന്ദ്രം എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. വിശാലമായ ഒരു കോമ്പൗണ്ടിന്റേയും വലിയ കെട്ടിടങ്ങളുടെയും അവശിഷ്ട്ടങ്ങളാണ് പ്രദേശത്തു നിന്നും കണ്ടെടുത്തിരിക്കുന്നത്.

രണ്ടുമുറികള്‍ മാത്രമുള്ള ചെറിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രദേശത്തുനിന്നും ലഭിച്ച അവശിഷ്ട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ട്. സമ്പന്നരായ വ്യാപാരികളുടേയും പാവപ്പെട്ട മുക്കുവരുടേയും വീടുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെടുക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങളെന്നാണ് പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നത്. പാറകളും ചുണ്ണാമ്പും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത. ഈന്തപ്പനയുടെ തടിയാണ് വീടുകളുടെ മേല്‍ക്കുര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കണ്ടെടുത്ത പുരാതന ക്രിസ്ത്യന്‍ മഠത്തിന് സമീപമായാണ് പുതിയതായി കണ്ടെത്തിയ നഗരം സ്ഥിതി ചെയ്യുന്നത്. മഠത്തിലെ സന്യാസിമാര്‍ ജനവാസകേന്ദ്രത്തിന് സമീപമായി തങ്ങളുടെ വീട് നിര്‍മ്മിച്ചതാകാമെന്നാണ് പുരാവസ്തു ഗവേഷകര്‍ വിശദമാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക