സിം കർഡുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്; രണ്ടു പേർ പിടിയിൽ

0
1112

റിയാദ്: സിം കർഡുകൾ ഉപയോഗിച്ച്
സാമ്പത്തിക തട്ടിപ്പ്.
സ്വദേശി പൗരനെയും അറബ് വംശജനെയും അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഇരുവരും ചേർന്ന് 150 സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും 1.1 കോടിയിലേറെ റിയാൽ തട്ടിയെടുത്തതായും കണ്ടെത്തി. സാങ്കേതിക, പ്രോഗ്രാം മേഖലയിൽ ഡിസ്റ്റൻസ് രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ കമ്പനിയുമായി സൗദി പൗരൻ ധാരണയിലെത്തി സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാനും കോളുകൾ വിളിക്കാനുമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ സ്വീകരിച്ച് വീട്ടിൽ വെച്ച് പ്രവർത്തിപ്പിക്കുകയാണ് ചെയ്തത്.