തുപ്പൽ കവർച്ച തട്ടിപ്പ് വീണ്ടും; റിയാദിൽ മലയാളി സെയിൽസ്മാൻ കവർച്ചക്കിരയായി – വീഡിയോ

0
4561

റിയാദ്: റിയാദിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പുകളും പിടിച്ചു പറിയും വ്യാപകമായി തുടരുന്നു. പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ് വീണ്ടും അരങ്ങു വാഴുന്നുണ്ട് ഇവിടെ. ഏറ്റവും ഒടുവിലായി മലയാളി സെയിൽസ്മാൻ ആണ് ഇത്തരത്തിൽ തുപ്പൽ നാടക കവർച്ചക്ക് ഇരയായത്. തിങ്കളാഴ്ച രാവിലെയാണ് കൊല്ലം സ്വദേശി റിയാദിലെ ഖുറൈസ് റോഡിൽ റൗദ ഖലീജ് ഏരിയയിൽ കവർച്ചക്ക് ഇരയായത്. ഇദ്ദേഹത്തിന്റെ കീശയിൽനിന്ന് ഇത്തരത്തിൽ തുപ്പൽ നാടകം നടത്തി പണം കവറുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച രാവിലെ ഏകദേശം പത്ത് മണിയോടെയാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ സെയിൽസ്മാനാണ് കവർച്ചക്ക് ഇരയായത്. സെയിൽസിന്റെ ഭാഗമായി കടയുടെ മുന്നിൽ വാഹനം നിർത്തി ഇറങ്ങി നടക്കുന്നതിനിടെയാണ് തുപ്പൽ കവർച്ച നാടകം അരങ്ങേറിയത്. യമൻ പൗരൻ എന്ന് തോന്നിക്കുന്ന അറബ് വംശജൻ ശരീരത്തിൽ തുപ്പുകയായിരുന്നു. തുടർന്ന് തുടച്ചു തരാൻ ഒരുങ്ങുന്നതിനിടെ മലയാളി വാഹനത്തിൽ നിന്ന് ടിഷ്യു എടുത്ത് തുടച്ചു കളയാൻ ഒരുങ്ങിയെങ്കിലും അദ്ദേഹവും അടുത്തെത്തി തുടച്ചുകളയാനെന്ന വ്യാജേന അടുത്തുകൂടി കീശയിൽനിന്ന് പണം കവരുകയുമായിരുന്നു. രാവിലത്തെ സെയിൽസിന്റെ ഭാഗമായ പണം ആണ് നഷ്ടപെട്ടത്. സംഭവം നടന്ന ശേഷം മലയാളിക്ക് പണം പോയത് ഉടൻ മനസിലായിരുന്നില്ല. സെയിൽസിന്റെ ഭാഗമായി അടുത്ത കടയിൽ പോയി ബാക്കി പണം കൊടുക്കാൻ നേരത്താണ് കീശയിലെ പണം നഷ്ടമായതായി മനസിലായത്. പിന്നീട് സിസിടിവി പരിശോധനയിൽ തട്ടിപ്പ് വ്യക്തമായി.

സമാനമായ സംഭവം നേരത്തെയും മലയാളികൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ചില സംഭവങ്ങളിൽ പ്രതികളെ കയ്യോടെ പിടികൂടിയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഫൈ ബിൽഡിംങ്ങ് സമീപം നടന്ന് പോകുന്ന ഒരു തമഴിൻന്റെ കാൽ വെച്ച് തള്ളി ഇട്ടും കവർച്ച ശ്രമം നടന്നിരുന്നു. ഫെബ്രുവരി 10 ന് സഊദിയിൽ എത്തിയ കോഴിക്കോട് സ്വദേശിയും കവർച്ചക്ക് ഇരയായിരുന്നു. റിയാദ് മെട്രോ പ്രൊജക്റ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാത്രി ജോലി കഴിഞ്ഞ് രാവിലെ 5 മണിക്ക് ബത്ഹയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലത്ത് വാഹനത്തിന് വേണ്ടി കാത്ത് നിൽക്കുമ്പോൾ ഒരാൾ വന്ന് എന്റെ അടുക്കൽ വന്ന് ബാഗിന് പിടിക്കുകയും പെട്ടെന്ന് തന്നെ ഒരു വലിയ വെട്ടുകത്തി വീശുകയും ബാഗ് പിടിച്ചു പറിച്ചു കൊണ്ടുപോവുകയും ചെയ്തു. പാസ്പോർട്ട്‌ ഉൾപ്പെടെയുള്ള രേഖകൾ സംഭവത്തിൽ നഷ്ടപ്പെട്ടു.

ഇത്തരത്തിൽ നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പകല്‍ സമയങ്ങളിലും അതിരാവിലെയും ഏറെ നേരം വൈകിയും ജോലിക്ക് പോകുന്നവരെയും നടന്നു പോകുന്നവരെയും ലക്ഷ്യമാക്കിയാണ് കവർച്ച സംഘം വിഹരിക്കുന്നത്. ഈ സമയങ്ങളിൽ കടകളെല്ലാം അടച്ചു ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്നവരെയാണ് കവർച്ചക്കാർ ലക്ഷ്യമിടുന്നത്. ഒറ്റയാളായും രണ്ടും മൂന്നും അംഗങ്ങളുള്ള അക്രമി സംഘമായും ഇത്തരം ഒറ്റപ്പെട്ടു വരുന്ന ആളുകളെ കൊള്ളയടിക്കുന്നത്. എല്ലാവരും ജാഗ്രത പുലർത്തണമെന്നാണ് വിവിധ സംഭവങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. വീഡിയോ കാണാം👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക