യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി എൻജിനീയർ

0
3067

ദുബൈ: മലയാളി എൻജിനീയറും
തിരുവനന്തപുരം സ്വദേശിയുമായ
ബാബു ജിബ്‌സണ് യുഎഇ ഗോൾഡൻ വീസ.
കഴിഞ്ഞ ദിവസം വിസ പതിച്ച എമിറേറ്റ്സ് ഐഡി കൈപ്പറ്റി.
കഴിഞ്ഞ 14 വർഷത്തിലേറെയായി സാമ്പത്തിക വാ‍ർത്താ ചാനലായ സിഎൻബിസി അറേബ്യയിൽ ബ്രോഡ്‌കാസ്റ്റ് മാനേജരായ തിരുവനന്തപുരം സ്വദേശി ബാബു ജിബ്‌സണ് ആണ് 10 വർഷത്തെ വീസ ലഭിച്ചത്.

ടാലന്റഡ് പയനിയേഴ്സ് വിഭാഗത്തിലാണ് വീസ അനുവദിച്ചത്.
നേരത്തെ എം‌ടി‌വി, സ്റ്റാർ, സീ, ചാനൽ വി, എൻ‌എഫ്‌ഡി‌സി, ബി 4 യു, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ദുബായിലെത്തി സലാം മീഡിയ കാസ്റ്റ് എന്നറിയപ്പെട്ടിരുന്ന എംജിഐയിൽ സീനിയർ ടെക്‌നിക്കൽ സപ്പോർട്ട് എന്‍ജിനീയറായി ജോലിയിൽ പ്രവേശിച്ചു. 

ദുബായ് ടിവി, എംബിസി, അൽ അറേബ്യ, അജ്മാൻ ടിവി, ഒമാൻ ടിവി, അൽ ജസീറ, ഷാർജ ടിവി, അബുദാബിയിലെ ആർമി ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ്, ദുബായ് പൊലീസ് എന്നിവിടങ്ങളിൽ ഇൻസ്റ്റാളേഷനുകളുടെയും പരിശീലനങ്ങളുടെയും ഉത്തരവാദിത്തം വഹിച്ചിട്ടുണ്ട്. ഭാര്യ: ജെസ്സി, മക്കൾ: ബെൻ, ആൻ, റെബേക്ക. കുടുംബത്തോടൊപ്പം ഷാർജയിലാണ് താമസം.