റിയാദ്: റമസാൻ മാസപ്പിറവി നിരീക്ഷിക്കാൻ
രാജ്യത്തെ വിശ്വാസികളോട് സൗദി സുപ്രീം കോടതിയുടെ ആഹ്വാനം. ശഅബാൻ 29-ന് ഈ വരുന്ന ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ചന്ദ്രോദയം നിരീക്ഷിക്കണം.
മാസപ്പിറവി നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ കണ്ടാൽ വിവരം അടുത്തുള്ള കോടതിയിലോ കോടതിയിലെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
നീതിയിലും ഭക്തിയിലും സഹകരിക്കുന്നത് പ്രതിഫലദായകമായ കാര്യമാണെന്നും മാസപ്പിറവി നിരീക്ഷിക്കാൻ താൽപര്യമുള്ളവർ വിവിധ മേഖലകളിൽ ഇതിനായി രൂപീകരിക്കുന്ന പ്രത്യേക സമിതികളുമായി സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.