ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ്‌ പി. എം മായിൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു രാമന്തളി വാർഷിക റിപ്പോർട്ടും ട്രഷറർ ഗഫൂർ കൊണ്ടോട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

നാസർ കരുളായി ചർച്ചക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പിന് വരണാധികാരി പി. എം മായിൻ കുട്ടി നേതൃത്വം നൽകി. ഹസൻ ചെറൂപ്പ, കബീർ കൊണ്ടോട്ടി, പി. കെ സിറാജുദ്ധീൻ, ഇബ്‌റാഹീം ശംനാട് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തുറക്കൽ സ്വാഗതവും സാബിത്ത് സലീം നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ജനറൽ സെക്രട്ടറി: സുൽഫീക്കർ ഒതായി (അമൃത ടി.വി), ട്രഷറർ: സാബിത്ത് സലിം (മീഡിയ വൺ), വൈസ് പ്രസിഡന്റ്: ജാഫറലി പാലക്കോട് (മാതൃഭൂമി ), ജോയിന്റ് സെക്രട്ടറി: മുഹമ്മദ് കല്ലിങ്ങൽ (സുപ്രഭാതം)