വ്യാജ വീഡിയോ നിർമ്മാണം; ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം

0
1157

കോഴിക്കോട്: വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്ത കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ കാളിയത്ത്, റിപ്പോർട്ടർ നൗഫൽ ബിൻ യൂസുഫ്, മറ്റൊരു ജീവനക്കാരി എന്നിവർക്കാണ് കോഴിക്കോട് അഡിഷനൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും  കോടതി നിർദേശിച്ചു. 2022 നവംബർ പത്തിന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയിൽ 14-കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. പി.വി അൻവർ എം.എൽ.എയുടെ പരാതിയിൽ വെള്ളയിൽ പോലീസാണ് കേസെടുത്തത്.
 പോക്‌സോയിലെ 19, 21 വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസ്.